ഒരു ഇലഞ്ഞി പൂവയിരുന്നു ആയിഷ , അവളുടെ നിറവും അത് തന്നെ. സ്കൂളിലെ ഏറ്റവും സുന്ദരി എന്ന് പറയാം, എന്റെ വീടിന്റെ തോടിക്കപ്പുറം ഉള്ള വീട്ടിലെ പെണ്ണ്. ഉപ്പ ദുബയിന്നു കൊണ്ടന്ന പുള്ളി തട്ടവും സില്ക്ക് പാവാടയും, ഉമ്മ വരച്ച സുറുമയും പോരാത്തതിന് പാല പൂവിന്റെ മണവുമുള്ള അത്തറിന്റെ സുഗന്ധവും അകെ കൂടി അറബി കഥയിലെ ലൈല യെയാണ് അവളെ കാണുമ്പോ ഓര്മ വരുക.
പഠിപ്പില്‍ മണ്ടിയായ അവളെ ടുഷന്‍ എടുത്തിരുന്നത് എന്റെഇത്താത്ത ആയിരുന്നു , ഇത്ത സ്കൂളില്‍ നിന്ന് വന്ന ശേഷം അവളെ പടിപിക്കാന്‍ ചെല്ലുമ്പോ ഞാനും കൂടെ ചെല്ലും കൂടെ ഇരുന്നു പഠിക്കാനല്ല മറിച്ചു അവളുടെ ഉമ്മ ഉണ്ടാകുന്ന പഴം പോരീം, ഉള്ളി വടേം ചായേം കുടിക്കാന്‍....,,,
പഠിത്തത്തില്‍ പുറകോട്ടെകിലും ആയിഷ നന്നായി പാടുമായിരുന്നു, സ്കൂളില്‍ യുവജനോത്സവത്തിന് ഏറ്റവും വാശിയുള്ള മത്സരം ലളിത സംഗീത മത്സരമായിരുന്നു അന്നവള്‍ പാടിയ പാട്ട് പാടി ഉറക്കം താമരപൂം പൈതലേ അവളെക്കാള്‍ നന്നായി മറ്റാരും പാടി കേട്ടിട്ടില്ല, കർട്ടൻ തഴ്ത്തിയപ്പോഴും നിലച്ച്ചിരുനില്ല കേട്ടുനിന്നവരുടെ കൈയ്യടിയുടെ ചിറകടി, പക്ഷെ പാവം,,,, മത്സര ഫലം വന്നപ്പോ ആയിഷക്ക് മൂന്നാം സ്ഥാനം, നാരാണന്‍ മാഷെ മോള് ആശക്ക് ഫസ്റ്റ്, ലളിത ഗാന മത്സരത്തിനു സിനിമ പാട്ട് പാടാന്‍ പാടില്ലെന്ന് കുശുമ്പി ടീച്ചർമാർ കണ്ട കുറ്റം, ആശ പാടിയ മാമാങ്കം പലകുറി വേണേ ഞാന്‍ വരെ പാടും എനിക്ക് വന്ന ദേഷ്യത്തിന് കയ്യും കണക്കുമില്ല.
വീടിന്റെ കിഴക്കേ മൂലയ്ക്ക് ഒരു ഇലഞ്ഞി മരമുണ്ടായിരുന്നു, ധനു മാസത്തില്‍ അത് അലമറിഞ്ഞു തല മറന്നു പൂക്കും, മുറ്റത്തും തൊടീലും നിറയെ ഇലഞ്ഞി പൂകള്‍, രാവും പകലും പൂവിന്റെ കൊതിപ്പിക്കുന്ന മണം. വീട്ടിലേക്ക് എന്നും രാവിലെ തന്നെ എത്തുന്ന ജാനു ചേച്ചി പൂമാലയുണ്ടാക്കാന്‍ അതി വിദഗ്ധയാണ്, പൂമാല ഉണ്ടാക്കാന്‍ പ്രത്യേക കഴിവ് തന്നെ വേണം വളരെ ശ്രദ്ധയും, ക്ഷമയും, സൂക്ഷിച്ച്ല്ലെകില്‍ പൂവിന്റെ് ഷേപ്പ് മാറും തണ്ട് ഓടിയും. കുഞ്ഞു വിരല്‍ പിടിക്കുന്ന പോലെ വളരെ ക്ഷമയോടെ സൂചിയില്‍ നൂല്‍ കോര്ത്ത് എന്നും ജാനു ചേച്ചി രണ്ടു മാല ഉണ്ടാകും ഒരു വലുതും ഒരു ചെറുതും വലുത് ചേച്ചിക്ക് , അത് പടിഞ്ഞട്ടയിലെ കൃഷ്ണന്റെ വിഗ്രഹത്തിനു ചാര്ത്തും , ചെറുത് എനിക്ക് സ്കൂളില്‍ പോവുമ്പോ തരും.
ഹെഡ്മാഷുടെ റൂമിലുള്ള ഗാന്ധിചിത്രത്തിനു അണിയാന്നാണ്, ഒറ്റ മുണ്ടും വട്ട കണ്ണടയും കയ്യില്‍ വടിയുമായി നില്കുനന്ന മഹാമ്ത്മാ ഗാന്ധി ചിത്രം അടുത്ത് നിന്ന് നോക്കാന്‍ നല്ല രസമായിരുന്നു ഒരു കുട്ടിയുടെ ചിരി പോലെ യുള്ള ഗാന്ധിചിരി നോക്കി ഞാന്‍ എന്നും മാല അണിയിക്കും. മാല അണിയിച്ചു തിരിയുമ്പോള്‍ മാഷുടെ മുറികുള്ളിലെ മൈക്ക്നു മുമ്പില്‍ ആയിഷയും , ആശയും സുനില്‍ രാജും ദൈവമേ കൈതൊഴാം കാക്കുമാറാകേണം തകര്ത്തു പാടുനുണ്ടാവും.ഒരു തിങ്ങലാഴ്ച ഞാന്‍ നോകിയപ്പോ ഗാന്ധി ചിത്രത്തിന് ഒരു മുഴുത്ത ത്രിവരണ കടലാസ്സു മാല അതും ഒരിക്കലും വാടാത്തത് , സ്കൂള്‍ മാനേജര്‍ വാങ്ങി ഇട്ടതാണ് പോലും . ഞാന്‍ എന്റെ കുഞ്ഞു മാലയെ നോക്കി നിന്നപ്പോ പുറകീന്നു അയ്ഷ ഡാ “ ചെക്കാ എനിക്ക് ആ മാല തരുമോ” ഞാന്‍ ആരും കാണാതെ വാഴഇലയില്‍ പൊതിഞ്ഞ മാല അവള്ക് കൊടുത്തു.
ഉച്ചക്ക് സ്കൂളിന്റെ ഒഴിഞ്ഞ മൂലയില്‍ ഉമ്മ തന്നുവിട്ട തണുത്ത ചോറും ചമ്മന്തിയും തിന്നു കൊണ്ടിരുന്ന എന്റെ അടുത്ത് വന്ന അയ്ഷ ഒരു പൊരിച്ച അയില കഷ്ണം ചോറ്റുപത്രത്തില്‍ ഇട്ടു, തല ഉയര്ത്തി നോക്കിയ എന്നെ നോക്കി പുഞ്ചിരിച്ചു രണ്ട് കണ്ണും ചിമ്മി അവള്‍ പറഞ്ഞു “പകരത്തിനു പകരം”.
ഗാന്ധി ചിത്രത്തിന് ചര്തുനില്ലെകിലും എന്നും എനിക്ക് ചേച്ചി മാല തന്നു വിടും ഞാനത് എന്നും ആയിഷക്കും എനിക്ക് തിരിച്ചു പലഹാരങ്ങളും പൊരിച്ച മീനും. പുസ്തകം എടുക്കാന്‍ അവളുടെ സഞ്ചി തുറക്കുമ്പോള്‍ ഇലഞ്ഞി മണം ക്ലാസ്സില്‍ പടരും.കുട്ടികള്‍ വിസ്മയ കണ്ണുമായി പരതുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു നിഗൂഡമായ മന്ദസ്മിതം ഞാന്‍ മാത്രം കണ്ടു. ഇന്നും നമുക്ക് മാത്രം അറിയുന്ന നിഗൂഡ സുഗന്ധം.
പ്രൈമറി പഠനത്തിന് ശേഷം എന്റെ കുടുംബം .. ഉപ്പയുടെ ജോലിക്കനുസരിച്ചു കൂട് മാറുകയും പതിയെ ആയിഷ എന്ന കൂടുകാരി വിസ്മൃതിയില്‍ പടരുകയും ചെയ്തു.
ഒരിക്കൽ ഇത്താത്തയുടെ കൂടെ പരീക്ഷ കഴിഞ്ഞു വേനലവധിക്ക് തറവാടില്‍ എത്തിയ ഞാന്‍ ആരോ പറയുന്നത് കേട്ടു നമ്മുടെ ആയിഷയുടെ നിക്കഹ് ആണ് അടുത്ത മാസം.
ആഹാ എന്നാ അവളെ ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞു ഇത്ത അങ്ങോട്ട് നടന്നപ്പോ എന്നെയും കൂടെ കൂട്ടി . ഉമ്മച്ചി എന്നെ ഉന്നക്കയും ചായേം തന്നു സലക്കരിച്ചു, ഇടയ്ക്കു കയറിവന്ന എന്റെ കൂട്ടുകാരി അപ്പുറത്ത് നിന്ന് എന്നെ നോക്കി ചിരിച്ചു മാടി വിളിച്ചു പുറകെ ചെന്ന എനിക്ക് അവള്‍ ഒരു ചെറിയ സ്വര്ണവള ചെപ്പ് തന്നു പറഞ്ഞു “ഇത് ഇനി നീ എടുതോള്” എന്താ ഇത്? തുറക്കാന്‍ നോകിയ എന്റെ കൈ പിടിച്ചു അവള്‍ ചിരിക്കാതെ പറഞ്ഞു നീ പിന്നെ തുറന്നോ... ചിരിച്ചു കൊണ്ട് ചെപ്പ് ഞാന്‍ പോകറ്റിൽ ഇട്ടു.
വീട്ടില്‍ എത്തി തുറന്നു നോക്കിയ ചെപ്പ് മുഴുവന്‍ വാടിയ ഇലഞ്ഞി പൂക്കള്‍ ,വാടി ഉണങ്ങിയിരുന്നെകിലും ഒരു ചെറു സുഗന്ധം എനിക്ക് തോന്നി... ഒരു നഷ്ട സുഗന്ധം .....
കടപ്പാട് : എവിടെയോ വായിച്ചത്

No comments:
Post a Comment