Wednesday, 20 November 2013

കുഴികൾ

രശ്മി ... അവളെ നമുക്ക് ഈ പേര് വിളിക്കാം ...... ഒരു പാവം നാട്ടിന് പുറത്തുകാരി ... ... ഡിഗ്രി പഠനം പകുതി ആയിരിക്കുമ്പോഴാണ് ..രാമാനുജൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ..... ഒരു ദുബായിക്കാരൻ . ബിസ്സിനസ്സുകരനായിരുന്നു അയാൾ ..... സുന്ദരമായ ദാമ്പത്യ ജീവിതം .... നല്ലവനായിരുന്നു രാമു .... അവളുടെ ഏതു കാര്യത്തിലും അയാൾ എതിര് പറഞ്ഞില്ലായിരുന്നു .... സന്തോഷകരമായ കുടുംബ ജീവിതത്തിനിടയിൽ അവർക്ക് ഒരു കുഞ്ഞും പിറന്നു ... അവനെ അവർ അമൽ എന്ന് പേര് വിളിച്ചു ....... 

മകൻ പിറന്നതിനു ശേഷം രാമു അവളെ ദുബായിലേക്ക് കൊണ്ട് വന്നു ... പക്ഷെ രശ്മിക്ക്‌ ഈ ജീവിതം കൂട്ടിലിട്ട കിളിയെ പോലെ തോന്നി തുടങ്ങിയിരുന്നു ..... ക്യാമ്പസ്‌ ജീവിതം നന്നായി ആസ്വദിച്ച് ജീവിക്കുന്നതിനിടയിൽ .. നടന്ന കല്യാണം ... അവൾ മനസ്സില്ല മനസ്സോടെ അന്ഗീകരിക്കുകയായിരുന്നു ... എന്ന് വേണം പറയാൻ ...... 

ദുബായിൽ എത്തിയതോടെ ആണ് അവൾ ഫേസ് ബൂകിനെ കുറിച്ച് അറിയുന്നത് .... അവളുടെ കസിൻ ബ്രദരിൽ നിന്നും...... അവൻ തന്നെയാണ് അവള്ക്ക് ഫേസ് ബുക്ക്‌ ഐ ഡി ഉണ്ടാക്കി നല്കിയതും ....... രാമുവും അവളോട്‌ എതിര് പറഞ്ഞില്ല ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിൽ ..... വെറുതെ അവൾ റൂമിൽ ബോറടിച്ചു ഇരിക്കണ്ടല്ലോ എന്ന് കരുതിക്കാണും അവൻ ..... തുടക്കതിലോക്കെ അവൾ നേരിട്ടരിയുന്നവരെയും ... ഫാമിലി മേമ്ബെര്സിനെയും ........ ഫ്രണ്ട് ആകിയെങ്കിലും ... രാഹുലിനെ അവളിലേക്ക് ആകർഷിച്ചത് അവന്റെ സുന്ദരമായ പ്രൊഫൈൽ ഫോട്ടോയോ അതോ അവന്റെ വാള്ളിൽ നിറഞ്ഞു നിന്ന മനോഹരമായ പ്രണയ കവിതകളോ ...... 

രാഹുൽ ..പ്രൊഫൈലിൽ സുന്ദരമായ മുഖം ..അവനും ദുബായിൽ തന്നെ ...ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു അവരുടെ ഓണ്‍ ലൈൻ പരിജയം പതിയെ പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു ... രാഹുലിന്റെ പ്രണയാർദ്രമായ വാക്കുകൾ അവളെ മറ്റൊരു സ്വപ്ന ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുകയായിരുന്നു എന്ന് വേണം പറയാൻ ......... ഇതിനടിയിൽ അവൾ താലി കെട്ടിയ ഭർത്താവിനെ മറന്നു തുടങ്ങിയിരുന്നു .. നൊന്തു പ്രസവിച്ച മകന്റെ മുഖം അവൾക്ക് ആരോജകമായി തുടങ്ങിയിരുന്നു ...... രാഹുലില്ലാത്ത ഒരു ജീവിതം ഇനി സാധ്യമാകില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു അവൾ ..... 

ഒരിക്കൽ അവൾ അവനോടു ചോദിച്ചു ..രാഹുൽ നാളെ നീ വീട്ടിലേക്ക് വരുമോ ... ഞാൻ സമയം വിളിച്ചു പറയാം .... അന്ന് അവൾ പതിവിലും സന്തോഷവതി ആയിരുന്നു ... രാഹുൽ അവളെ കാണാൻ വരുന്ന ദിനം ...... രാമു ഓഫീസിലേക്ക് ഇറങ്ങിയ ഉടനെ അവൾ അവനെ വിളിച്ചു ...... കാല്ലിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അവൾ ഓടുകയായിരുന്നു ... വാതിൽ തുറന്നപ്പോൾ അപരിചിതമായ മുഖം ... ആരാ ... ?? ഞാനാ രാഹുൽ .... രാഹുലോ ... ഫോട്ടോയിൽ ഞാൻ കണ്ടത് ഇയാളെ അല്ലല്ലോ .... അവൾ എല്ലാം മനസ്സിലക്കുമ്പൊഴെക്കും വൈകിയിരുന്നു ....... 

അന്ന് അവിടെ നിന്ന് മടങ്ങിയ അവന്റെ സ്റ്റാറ്റസ് അവളുടെ മേനി അഴക് തന്നെ ആയിരുന്നു..... കൂടെ അവളുടെ മോർഫ് ചെയ്ത ഫോട്ടോസും ..വീണ്ടും ..അവൾ അവനെ തേടി കൊണ്ടിരിക്കുമ്പോയും .. അവളെ ബ്ലോക്ക് ചെയ്ത് അവൻ അടുത്ത ഇരക്കായി വല വീശി കഴിഞ്ഞിരിക്കുന്നു .....

കാത്തിരിപ്പ്

പൂർത്തിയനാക്കാത്ത ചിത്രം പോലെ ,, ..
എങ്ങോ പോയ്‌ മറഞ്ഞ കിനാവ് പോലെ ....

പാടാൻ മറന്ന വരികൾ പോലെ ..
ആര്ദ്രമായ പ്രതീക്ഷയായ് നീയെന്നും

മുത്ത്‌ മണികൾ ചിതറുന്ന നിന്റെ ചിരിയും ..
ഹൃദയത്തിൽ ചെന്നെത്തുന്ന നിന്റെ മിഴി ചലനങ്ങളും ,,
എല്ലാം എന്നിൽ സ്നേഹ നൊമ്പരത്തിന്റെ കണികകളായ്‌ കുടി കൊള്ളട്ടെ ..

ഇല്ല ..........
ഇനിയാരും വരാനില്ല ഈ വഴി .....

അറിയാം .....
തിരിച്ചറിവുകൾ വൈകുന്തോറും ,, നഷ്ട്ടമാകുന്നത്
ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളാണ് ,,..
എങ്കിലും കാത്തിരിക്കുന്നു ...
വെറുതെ ... വെറുതെ ......
 

ഷാഹിന

എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ട് ഒന്നും മിണ്ടാത്തെ

... വെറുതെ നോക്കി നില്ക്കനാണോ വിളിച്ചേ ....

എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ മിഴിച്ചു പോയി ...

അത് ..അത് .. ഞാൻ പറയാൻ ഉണ്ടെന്നു പറഞ്ഞത് .....

ഒന്ന് വേഗം പറ ഞങ്ങൾക്ക് പോകാനുള്ള ബസ്‌ വരാറായി ....

ആണോ .. ഈ അഞ്ചു മണിക്കുള്ള ബസ്‌ എപ്പോയ വരാ


ഷാഹിന എനിക്ക് പറയാനുള്ളത് എന്താണെന്നു വെച്ചാൽ .. അത് ..അത് ...
ബസ്‌ വന്നു .. ഞാൻ പോകാണ് ..

ശെടാ ... ഒരു അവസരം കിട്ടുമ്പോൾ ഈ നാവെന്താ ഇങ്ങെനെ ... അല്ലാത്ത സമയത്ത് വള വള പറയുന്നതാ .. ഒരു ആവശ്യത്തിനു പറ്റില്ല ...

ഇനി ആ ഹകീമിന്റെ മുഖത്തേക്ക് എങ്ങെനെ നോക്കും .... ഹകീമേ നീ നോക്കിക്കോ ഇന്നവളോട് എന്നെ ഇഷ്ടമാണെന്ന് പറയിപ്പിച്ചിട്ടേ ഞാൻ വരൂ ... ,,
ആ എങ്കിൽ അത് കാണാം എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ ഭാവം ...
നടക്കില്ലെട മോനെ ... നിന്നെ എനിക്കറിയില്ലേ എന്നായിരുന്നോ ?,..

ഡേയ് അളിയാ ഹകീമേ . നോക്കെടാ ... രണ്ടെണ്ണം നടന്നു വരുന്നത് കണ്ടോ .... നീ അറിയുമോടാ ...
ആ .. ഞാൻ കണ്ടിട്ടുണ്ട് .... ഇവനെന്താ ഒരു ഒഴുക്കൻ മട്ടിൽ പറയുന്നേ ..... നീ എവിടുന്ന കണ്ടേ ...
ആ രണ്ടും എന്റെ ക്ളാസ്സിൽ പടിക്കുന്നതാനെടാ ....
മോനെ മനസ്സിൽ ലഡ്ഡു പതിനാറെണ്ണം പൊട്ടി .. അളിയാ എന്നിട്ടാണോ നീ അറിയാത്ത പോലെ നില്ക്കുന്നെ .....

അത് ... അവറ്റകൾ നിന്റെ കയ്യിൽ പെടാണ്ട എന്ന് കരുതിയിട്ടാ.....
വെറുതെ അവരുടെ ശാപം കൂടി ഞാൻ വാങ്ങണ്ടല്ലോ ..... ഡാ ഹക്കീമേ എന്നോട് തന്നെ വേണമെടാ ഇത് ....

ഏതാട ആ കുട്ടി ... എന്താ അവളുടെ പേര് ...... പേര് ഷാഹിന ... അവളുടെ കൂടെ ഒരു വാല് പോലെ നടക്കുന്നവളില്ലേ അവളാണ് മഞ്ജു ....

അല്ലെങ്കിലും ഈ കാണാൻ കൊള്ളാവുന്ന പെണ്‍ പിള്ളേരുടെ കൂടെ വാലു പോലെ ഒന്ന് എപ്പോഴും ഉണ്ടാകും ....
അളിയാ , ഡാ നീ എങ്ങെനെ യെങ്കിലും റെഡി ആക്കി താടാ .... ഡാ ഹക്കു ...

അത് നിനക്ക് ശരിയകില്ലെടാ ... വേറെ എത്രെ ഉണ്ട് .. നമുക്ക് വേറെ നോക്കമെട ,..
എനിക്കല്ലാതെ പിന്നെ നിനക്കണോ ശരിയാകാ ... നീ ഒന്ന് മുട്ടിച്ചു തന്നാൽ മതി ബാക്കി ഞാൻ ഏറ്റു ......

ഡാ അത് ശരിയകില്ലെടാ വിട്ടേക്ക് ...... അത് വീഴൂലെടാ ....

ഡാ .. നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ അവളുടെ പിന്നാലെ പോയി മൂക്കും കുത്തി വീഴണ്ട ... അത് വളയില്ല മോനെ .....

ആഹാ അത്രക്കായോ എങ്കിൽ അവളെ വീഴ്ത്തിയിട്ട് തന്നെ കാര്യം ... നീ നോക്കിക്കോ ഇന്നേക്ക് നാലാം ദിവസം ഞാൻ അവളെ കൊണ്ട് ഐ ലവ് യു എന്ന് പറയിപ്പിക്കും ..... അവളോട്‌ പറ്റിയില്ലെങ്കിൽ .. അവളുടെ കൂടെ ഉള്ള ആ വാല് മന്ജുവിനോടെ ങ്കിലും പറയിപ്പിക്കുമെടാ (അവളും കാണാൻ മോശമല്ല ).......

രണ്ടു ദിവസം കണ്ണും കണ്ണും തമ്മിൽ കഥ പറയാൻ ശ്രമിച്ചെങ്കിലും .. അവളുടെ കണ്ണുകള്ക്ക് എന്റെ കഥ അത്ര പിടിച്ചില്ല എന്ന് കരുതുന്നു .. ഒന്നും അങ്ങൊട്ട് ഏശുന്നില്ല .....

ഇന്നെന്തായാലും പറയുക അവളോട്‌ നേരിട്ട് പറയുക തന്നെ .... അല്ലെങ്കിൽ ആ .. കൂറ ഹക്കീമിന്റെ മുഖത്ത് നോക്കാൻ പറ്റൂല്ല ..... പഹയാൻ വെറുതെ അല്ല അവളെ കിട്ടൂല്ല എന്ന് പറഞ്ഞെ എന്നെക്കാളും മുന്നേ അവൻ നോക്കിയതാ തെണ്ടി ...

രാവിലെ തന്നെ ... ഒരുങ്ങി ഇറങ്ങി .......

എന്ത് പറയും ... എന്ത് പറയാൻ ... നേരിട്ട് പോകുക അവളോട്‌ പറയുക .. കുട്ടി എനിക്ക് നിന്നെ ഇഷ്ട്ടമാണ് ...
അപ്പോൾ അവളുടെ മറുപടി ... ഇഷ്ട്ടമല്ല എന്നാണെങ്കിൽ ... ഏയ്‌ .... അങ്ങെനെ ഇഷ്ട്ടമല്ല എന്ന് ... ഒറ്റയടിക്ക് പറയുമോ.. അതുണ്ടാവില്ല
.. എന്നാലും പറഞ്ഞാൽ ...

ഇനി ആ വാല് മഞ്ജു വിനോട് പറഞ്ഞാലോ .... എല്ലാ പ്രണയത്തിനും തുടക്കത്തിൽ ഒരു ഹംസം ഉണ്ടാകരുണ്ടല്ലോ ....

ദേ വരുന്നുണ്ട് രണ്ടും .. എന്ത് തന്നെ ആയാലും പറയുക തന്നെ .. ... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു . വയ്കീട്ട് കാണണം . .. എന്ത്?? .. പറഞ്ഞു മുഖത്തേക്ക് നോക്കിയപ്പോൾ മഞ്ജു ... പടച്ചോനെ പണി പാളിയോ ?.....

ഞാനെങ്കിൽ പറഞ്ഞും പോയി .... വെറുതെ അല്ല പണ്ടാരോ പറഞ്ഞത് .. പറയാനുള്ളത് മുഖത്ത് നോക്കി പറയണമെന്ന് ...

. അതാ വരുന്നു രണ്ടു പേരും ..... പടച്ചോനെ എന്റെ അടുത്തേക്ക് തന്നെയാണല്ലോ വരുന്നേ ....
ഒരു ധൈര്യത്തിന് ഹകീമിനെ കൂടെ കൂട്ടമായിരുന്നു ..അതെങ്ങെനെ അവൻ കൂടെ വരില്ലലോ ...

എന്താ പറയാനുണ്ടെന്ന് പറഞ്ഞത് .. മഞ്ജു ആണ് ... അത് പിന്നെ ..... ഒരു കാര്യം പറയാനായിരുന്നു ..

എന്താ പേര് ?...
മഞ്ജു ....

ഇവളുടെതോ ..?

ഷാഹിന ...

കഴിഞ്ഞു .. പറയാനുള്ളത് മറന്നു ...... ഡീ ഞാൻ പോവാ .. നിങ്ങളെന്താ പറയാനുള്ളത് എന്ന് വെച്ചാ പറഞ്ഞോ ...? ...
ഷാഹിന എനിക്ക് നിന്നോട പറയാനുല്ലെ .. ഇവലോടല്ല .....
കൊക്കിനു വെച്ചത് കൊള കോഴിക്ക് കൊണ്ടല്ലോ ...!!!....
എന്താ പറയാനുണ്ടെന്ന് പറഞ്ഞെ ....
ഡീ ബസ്‌ വരാറായി നീ വരുന്നുണ്ടോ ?,,,

അത് പിന്നെ മഞ്ജു ... അതായത് ഉണ്ടല്ലോ .. സത്യത്തിൽ .എനിക്ക് പറയാനുള്ളത് ഷാഹിനയോടാ ,....
നീ ഒന്നും കരുതരുത് ... എങ്ങേന്യെങ്കിലും ഇതൊന്നു ശരിയാക്കി തരണം ....

ഷാഹിന എനിക്ക് പറയാനുള്ളത് എന്താണെന്നു വെച്ചാൽ ..... അതിനു പറയുന്നതിന് മുന്നേ അവൾ പോയില്ലേ

വീണു കിട്ടിയ അവസരമാണ് ബസ്‌ വന്നു കൊണ്ട് പോയത് .....

ഒടുവിൽ മഞ്ജു വിനോട് കാര്യങ്ങൾ പറഞ്ഞാണ് .. അവൾ ഒരു അവസരം ഉണ്ടാക്കി തന്നെ ....

എന്താ ഇന്നു പറയനുല്ലേ ...അതോ വീണ്ടും പേര് ചോദിക്കാനാണോ ..?

എന്തായാലും വേണ്ടില്ല ..പറയുക തന്നെ ...

ഷാഹിന .....

എനിക്ക് നിന്നെ ഇഷ്ട്ടമാണ് ...

ഏയ്‌ അതൊന്നും ശരിയാകില്ല .. എനിക്കതൊന്നും ഇഷ്ട്ടല്ല .... ഞാൻ പോകാണ് ഇതാണോ എന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞെ .. എന്റെ വീട്ടിലെങ്ങാനും അറിഞ്ഞലുണ്ടല്ലോ .. നിന്നെ വെച്ചേക്കില്ല അവർ ...

ഹോ നിനക്കിഷ്ട്ടമല്ലന്ജിട്ടല്ല ,,, വീട്ടുകാരെ പേടിച്ചിട്ട .. അതിനര്ത്ഥം നിനക്ക് എന്നെ ഇഷ്ട്ടമാണ് ...

അതൊന്നും എനിക്കറിയില്ല ... ഇഷ്ട്ടമാണോ എന്ന് ചോദിച്ചാൽ ... അതെനിക്കറിയില്ല ഞാൻ പോണു ......
നീ എന്തെങ്കിലും പറഞ്ഞിട്ട് പോ ... നാളെ പറഞ്ഞാലും മതി ....

പറഞ്ഞില്ലെങ്കിലും പറയാതെ പോകുന്ന അവളുടെ പുഞ്ചിരിയിൽ ...
എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു ...

പുഴ

പുഴയെപറ്റി നാം ഒരുപാട് പാടുകള്‍ പാടി ....അവയിലൊന്നും പുഴയുടെ കഥനങ്ങള്‍ ഇല്ലായിരുന്നു ...

പുഴയുടെ മടിയില്‍ നീന്തി നടക്കുന്ന ഒരു മത്സ്യത്തെ ഒരു മുക്കുവന്‍ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഒന്ന് ചിന്തിച്ചുനോക്കൂ ...

തന്‍റെ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദന ആണോ അവിടെ കാണാന്‍ സാധിക്കുക ...

പുഴയില്‍ നിന്നും അവസാന ബന്ധം മുറിയുന്നതു വരെ ആ മീന്‍ വിചാരിക്കും ..

തന്നെ രക്ഷിക്കാന്‍ പുഴയ്ക്കു കഴിയും എന്ന് ......

നിസ്സഹായഅയ പുഴയുടെ വേദന ആര്‍ക്കു പറഞ്ഞറിയിക്കാന്‍ കഴിയും ....
വെറും കൈയോടെ ദ്ദൂരെക്ക് ഒഴുകാനെ പാവം പുഴയ്ക്കു കഴിയൂ .....
വിടവാങ്ങല്‍ എന്നും ഒരു വേര്‍പാടാണ് ...
ഈ വേര്‍പാടിന്‍റെ നൊമ്പരവും നെഞ്ചില്‍ പേറി ...
മറ്റുള്ളവര്‍ക്ക് വേണ്ടി കള കള ശബ്ദം ഉണ്ടാക്കി മനസ് തണുപ്പിച്ചു ...
സ്വന്തം മനസ്സില്‍ വിങ്ങലുമായി..പുഴ ഇന്നും ഒഴുകിക്കൊണ്ടേ ഇരിക്കുന്നു ..

എന്റെ ആയിഷ

ഒരു ഇലഞ്ഞി പൂവയിരുന്നു ആയിഷ , അവളുടെ നിറവും അത് തന്നെ. സ്കൂളിലെ ഏറ്റവും സുന്ദരി എന്ന് പറയാം, എന്റെ വീടിന്റെ തോടിക്കപ്പുറം ഉള്ള വീട്ടിലെ പെണ്ണ്. ഉപ്പ ദുബയിന്നു കൊണ്ടന്ന പുള്ളി തട്ടവും സില്ക്ക് ‌ പാവാടയും, ഉമ്മ വരച്ച സുറുമയും പോരാത്തതിന് പാല പൂവിന്റെ മണവുമുള്ള അത്തറിന്റെ സുഗന്ധവും അകെ കൂടി അറബി കഥയിലെ ലൈല യെയാണ് അവളെ കാണുമ്പോ ഓര്മ വരുക.

പഠിപ്പില്‍ മണ്ടിയായ അവളെ ടുഷന്‍ എടുത്തിരുന്നത് എന്റെഇത്താത്ത ആയിരുന്നു , ഇത്ത സ്കൂളില്‍ നിന്ന് വന്ന ശേഷം അവളെ പടിപിക്കാന്‍ ചെല്ലുമ്പോ ഞാനും കൂടെ ചെല്ലും കൂടെ ഇരുന്നു പഠിക്കാനല്ല മറിച്ചു അവളുടെ ഉമ്മ ഉണ്ടാകുന്ന പഴം പോരീം, ഉള്ളി വടേം ചായേം കുടിക്കാന്‍....,,,

പഠിത്തത്തില്‍ പുറകോട്ടെകിലും ആയിഷ നന്നായി പാടുമായിരുന്നു, സ്കൂളില്‍ യുവജനോത്സവത്തിന് ഏറ്റവും വാശിയുള്ള മത്സരം ലളിത സംഗീത മത്സരമായിരുന്നു അന്നവള്‍ പാടിയ പാട്ട് പാടി ഉറക്കം താമരപൂം പൈതലേ അവളെക്കാള്‍ നന്നായി മറ്റാരും പാടി കേട്ടിട്ടില്ല, കർട്ടൻ തഴ്ത്തിയപ്പോഴും നിലച്ച്ചിരുനില്ല കേട്ടുനിന്നവരുടെ കൈയ്യടിയുടെ ചിറകടി, പക്ഷെ പാവം,,,, മത്സര ഫലം വന്നപ്പോ ആയിഷക്ക് മൂന്നാം സ്ഥാനം, നാരാണന്‍ മാഷെ മോള് ആശക്ക് ഫസ്റ്റ്, ലളിത ഗാന മത്സരത്തിനു സിനിമ പാട്ട് പാടാന്‍ പാടില്ലെന്ന് കുശുമ്പി ടീച്ചർമാർ കണ്ട കുറ്റം, ആശ പാടിയ മാമാങ്കം പലകുറി വേണേ ഞാന്‍ വരെ പാടും എനിക്ക് വന്ന ദേഷ്യത്തിന് കയ്യും കണക്കുമില്ല.

വീടിന്റെ കിഴക്കേ മൂലയ്ക്ക് ഒരു ഇലഞ്ഞി മരമുണ്ടായിരുന്നു, ധനു മാസത്തില്‍ അത് അലമറിഞ്ഞു തല മറന്നു പൂക്കും, മുറ്റത്തും തൊടീലും നിറയെ ഇലഞ്ഞി പൂകള്‍, രാവും പകലും പൂവിന്റെ കൊതിപ്പിക്കുന്ന മണം. വീട്ടിലേക്ക് എന്നും രാവിലെ തന്നെ എത്തുന്ന ജാനു ചേച്ചി പൂമാലയുണ്ടാക്കാന്‍ അതി വിദഗ്ധയാണ്, പൂമാല ഉണ്ടാക്കാന്‍ പ്രത്യേക കഴിവ് തന്നെ വേണം വളരെ ശ്രദ്ധയും, ക്ഷമയും, സൂക്ഷിച്ച്ല്ലെകില്‍ പൂവിന്റെ് ഷേപ്പ് മാറും തണ്ട് ഓടിയും. കുഞ്ഞു വിരല്‍ പിടിക്കുന്ന പോലെ വളരെ ക്ഷമയോടെ സൂചിയില്‍ നൂല്‍ കോര്ത്ത് ‌ എന്നും ജാനു ചേച്ചി രണ്ടു മാല ഉണ്ടാകും ഒരു വലുതും ഒരു ചെറുതും വലുത് ചേച്ചിക്ക് , അത് പടിഞ്ഞട്ടയിലെ കൃഷ്ണന്റെ വിഗ്രഹത്തിനു ചാര്ത്തും , ചെറുത്‌ എനിക്ക് സ്കൂളില്‍ പോവുമ്പോ തരും.

ഹെഡ്മാഷുടെ റൂമിലുള്ള ഗാന്ധിചിത്രത്തിനു അണിയാന്നാണ്, ഒറ്റ മുണ്ടും വട്ട കണ്ണടയും കയ്യില്‍ വടിയുമായി നില്കുനന്ന മഹാമ്ത്മാ ഗാന്ധി ചിത്രം അടുത്ത് നിന്ന് നോക്കാന്‍ നല്ല രസമായിരുന്നു ഒരു കുട്ടിയുടെ ചിരി പോലെ യുള്ള ഗാന്ധിചിരി നോക്കി ഞാന്‍ എന്നും മാല അണിയിക്കും. മാല അണിയിച്ചു തിരിയുമ്പോള്‍ മാഷുടെ മുറികുള്ളിലെ മൈക്ക്നു മുമ്പില്‍ ആയിഷയും , ആശയും സുനില്‍ രാജും ദൈവമേ കൈതൊഴാം കാക്കുമാറാകേണം തകര്ത്തു പാടുനുണ്ടാവും.ഒരു തിങ്ങലാഴ്ച ഞാന്‍ നോകിയപ്പോ ഗാന്ധി ചിത്രത്തിന് ഒരു മുഴുത്ത ത്രിവരണ കടലാസ്സു മാല അതും ഒരിക്കലും വാടാത്തത് , സ്കൂള്‍ മാനേജര്‍ വാങ്ങി ഇട്ടതാണ് പോലും . ഞാന്‍ എന്റെ കുഞ്ഞു മാലയെ നോക്കി നിന്നപ്പോ പുറകീന്നു അയ്ഷ ഡാ “ ചെക്കാ എനിക്ക് ആ മാല തരുമോ” ഞാന്‍ ആരും കാണാതെ വാഴഇലയില്‍ പൊതിഞ്ഞ മാല അവള്ക് കൊടുത്തു.

ഉച്ചക്ക് സ്കൂളിന്റെ ഒഴിഞ്ഞ മൂലയില്‍ ഉമ്മ തന്നുവിട്ട തണുത്ത ചോറും ചമ്മന്തിയും തിന്നു കൊണ്ടിരുന്ന എന്റെ അടുത്ത് വന്ന അയ്ഷ ഒരു പൊരിച്ച അയില കഷ്ണം ചോറ്റുപത്രത്തില്‍ ഇട്ടു, തല ഉയര്ത്തി നോക്കിയ എന്നെ നോക്കി പുഞ്ചിരിച്ചു രണ്ട് കണ്ണും ചിമ്മി അവള്‍ പറഞ്ഞു “പകരത്തിനു പകരം”.

ഗാന്ധി ചിത്രത്തിന് ചര്തുനില്ലെകിലും എന്നും എനിക്ക് ചേച്ചി മാല തന്നു വിടും ഞാനത് എന്നും ആയിഷക്കും എനിക്ക് തിരിച്ചു പലഹാരങ്ങളും പൊരിച്ച മീനും. പുസ്തകം എടുക്കാന്‍ അവളുടെ സഞ്ചി തുറക്കുമ്പോള്‍ ഇലഞ്ഞി മണം ക്ലാസ്സില്‍ പടരും.കുട്ടികള്‍ വിസ്മയ കണ്ണുമായി പരതുമ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു നിഗൂഡമായ മന്ദസ്മിതം ഞാന്‍ മാത്രം കണ്ടു. ഇന്നും നമുക്ക് മാത്രം അറിയുന്ന നിഗൂഡ സുഗന്ധം.

പ്രൈമറി പഠനത്തിന് ശേഷം എന്റെ കുടുംബം .. ഉപ്പയുടെ ജോലിക്കനുസരിച്ചു കൂട് മാറുകയും പതിയെ ആയിഷ എന്ന കൂടുകാരി വിസ്മൃതിയില്‍ പടരുകയും ചെയ്തു.

ഒരിക്കൽ ഇത്താത്തയുടെ കൂടെ പരീക്ഷ കഴിഞ്ഞു വേനലവധിക്ക് തറവാടില്‍ എത്തിയ ഞാന്‍ ആരോ പറയുന്നത് കേട്ടു നമ്മുടെ ആയിഷയുടെ നിക്കഹ് ആണ് അടുത്ത മാസം.

ആഹാ എന്നാ അവളെ ഒന്ന് കാണണമല്ലോ എന്ന് പറഞ്ഞു ഇത്ത അങ്ങോട്ട്‌ നടന്നപ്പോ എന്നെയും കൂടെ കൂട്ടി . ഉമ്മച്ചി എന്നെ ഉന്നക്കയും ചായേം തന്നു സലക്കരിച്ചു, ഇടയ്ക്കു കയറിവന്ന എന്റെ കൂട്ടുകാരി അപ്പുറത്ത് നിന്ന് എന്നെ നോക്കി ചിരിച്ചു മാടി വിളിച്ചു പുറകെ ചെന്ന എനിക്ക് അവള്‍ ഒരു ചെറിയ സ്വര്ണവള ചെപ്പ് തന്നു പറഞ്ഞു “ഇത് ഇനി നീ എടുതോള്” എന്താ ഇത്? തുറക്കാന്‍ നോകിയ എന്റെ കൈ പിടിച്ചു അവള്‍ ചിരിക്കാതെ പറഞ്ഞു നീ പിന്നെ തുറന്നോ... ചിരിച്ചു കൊണ്ട് ചെപ്പ് ഞാന്‍ പോകറ്റിൽ ഇട്ടു.

വീട്ടില്‍ എത്തി തുറന്നു നോക്കിയ ചെപ്പ് മുഴുവന്‍ വാടിയ ഇലഞ്ഞി പൂക്കള്‍ ,വാടി ഉണങ്ങിയിരുന്നെകിലും ഒരു ചെറു സുഗന്ധം എനിക്ക് തോന്നി... ഒരു നഷ്ട സുഗന്ധം .....

കടപ്പാട് : എവിടെയോ വായിച്ചത്

കടലാസ്

നിന്നെ കണ്ട നാള്‍ മുതല്‍ തോന്നിയതൊക്കെയും കുറിച്ചിടാന്‍ നിവര്‍ത്തിയ കടലാസു നീണ്ടു നീണ്ടേ പോകുന്നുവല്ലോ പ്രിയേ... നീയീമുറിയിലൊരു കോണിലായിരുന്നിത് വായിച്ചു തുടങ്ങുക, ഞാനെഴുത്ത് തുടരട്ടെ... നിന്‍ ഉടലിന്‍മേല്‍ തുന്നല്‍ക്കാരന്‍റെ കത്രിക വരച്ച ചിത്രങ്ങളെന്‍ കണ്കളെ നിരാശപ്പെടുത്തുന്നതാലോ തുന്നല്‍മേശമേലത് മുറിക്കപ്പെടാതെ കിടക്കുമ്പോല്‍ കാണാന്‍ അകകണ്ണ് പീലികള്‍ വിടര്‍ത്തുന്നു ? ഋതു മധു നിറച്ച് കാത്തുവച്ചതെനിക്കായ് തരാനല്ലെങ്കിലെന്തിനീ പൂന്തോട്ടവുമീപ്പൂക്കാലവും ? അടഞ്ഞവാതിലിലോടാമ്പലലങ്കാരമാകുമ്പോള്‍ വിയര്‍പ്പുമണികളെ പങ്കനാക്കുകള്‍ത്തുടച്ചിടുമ്പോള്‍ പ്രണയമതിനുന്മാദ സുഗന്ധം പരത്തുമ്പോള്‍ നീ വായിച്ചു കൊണ്ടേയിരിക്കുക.. ഞാന്‍ എഴുത്ത് തുടരട്ടെ … നിനക്കുതരില്ലൊരുനാളും നഷ്ടബോധത്തിന്‍ നിമിഷങ്ങളും നിറമില്ലാത്ത കാഴ്ച്ചകളും വര്‍ണ്ണങ്ങള്‍ ചിറകുകള്‍ വിരിച്ച നൗകയില്‍ തുഴയെറിഞ്ഞിടാമകാശവും തടാകമാകവേ .. നിര്‍ത്തരുത് വായന നീ .. കടലാസ് നീണ്ടു നീണ്ടേ പോകുന്നു ....

Wednesday, 14 August 2013

മുള്ള്


ലോകം എത്ര കാപട്യം നിറഞ്ഞതാണെന്ന് ഞാൻ നിന്നിലൂടെ തിരിച്ചറിയുന്നു ....
നിന്റെ മധുരമായ വാക്കുകളും തലോടലുകളും ഇന്നെനിക്ക് മുള്ളുകൾ ആണ് ...
എന്റെ മനസ്സിൽ തറച്ച കാരിമുള്ള് ...എങ്കിലും നിന്നെ ഞാൻ വെറുക്കുകയില്ല ...

ഒരപേക്ഷ മാത്രം ഇനിയും എന്റെ വഴികളിൽ ഒരു മുള്ളായ്‌ നീ വരരുത് ....

നീല ചിത്രം

റേഡിയോ കാലഘട്ടം കഴിഞ്ഞു ടെലിവിഷൻ യുഗത്തിലേക്ക് ,മലയാളി കാലെടുത്ത് വെക്കുന്ന സമയം .. അപൂർവ്വം വീടുകളിലെ അന്ന് ടി വി ഉള്ളൂ .... അന്നൊക്കെ ഒരു ക്രിക്കറ്റ് മത്സരം കാണണമെങ്കിൽ തൊട്ടടുത്ത നാട്ടിലേക്ക് വണ്ടി കയറി പോകേണ്ട അവസ്ഥ ... ആകെയുള്ള ചാനൽ ദൂരദർശൻ ... ഞായറായ്ച്ചകളിലെ നാലു മണി സിനിമ കാണാനുള്ള തിരക്ക് കൂട്ടലും .... ടി വി ഉള്ള വീട്ടുകാരുടെ ഗമയും മുഖം വീർപ്പിക്കലും എല്ലാം സഹിക്കണം .... അങ്ങേനെയിരിക്കെ നമ്മുടെ കോയക്കന്റെ മകൻ സുക്കൂർ വീട്ടിലേക്ക് ഗൾഫിൽ നിന്നും ഒരു ടി വി കൊടുത്തയക്കുന്നത് ....... അങ്ങെനെ കോയാക്ക ടി വി എടുത്തു പ്ലഗിൽ കുത്തി ഓണ്‍ ചെയ്തു നോക്കുമ്പോൾ വെറും നീല കളർ മാത്രം ..... അന്ന് വ്യ്കീട്ട് അങ്ങാടിയിലെക്കിറങ്ങിയ കോയാക്ക വല്യ ഗമയിൽ ചായ മക്കാനിയിൽ ഇരുന്നു പറയുകയാ സുക്കൂർ ടി വി ഗൾഫിൽ നിന്നും ടി വി കൊടുത്തയച്ചിട്ടുണ്ട് ഇപ്പോൾ വീട്ടില് കുട്ടികളൊക്കെ നീല ചിത്രം കണ്ടിരിക്കലാ .... കൊയക്കക്ക് ഉണ്ടോ അറിയുന്നു ഇതിൽ\വല്ലതും കാണണമെങ്കിൽ .. എരിയലൊ . വി സി ആറോ വേണമെന്ന് .................

ചുവപ്പ്

ചുവപ്പ് എന്നും പ്രിയപ്പെട്ടതായിരുന്നു . സ്കൂളിൽ പരീക്ഷ പേപ്പറിൽ മാഷിന്റെയ ചുവപ്പ് മഷിയിലുള്ള ഗുണണന ചിന്ഹവും അതിനു ഇടതു വശത്തായി കാണുന്ന വട്ടവും എനിക്കിന്നും പ്രിയപ്പെടതായി തീരുന്നതും ചുവപ്പിനോടുള്ള പ്രണയം തന്നെ. സന്തോഷം വരുമ്പോയും സങ്കടം വരുമ്പോയും ദേഷ്യം വരുമ്പോയും എന്റെയ കണ്ണുകൾ ചുവന്നിരുന്നതും അതുകൊണ്ടാകാം . നിന്റെ ചുവന്ന കവിളുകളും ചുവന്ന ചുണ്ടുകളും എനിക്ക് പ്രിയപ്പെട്ടതകാൻ കാരണം എന്റെയ ചുവപ്പിനോടുള്ള പ്രണയം തന്നെ...... അതു കൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് .. എന്റെയ പ്രിയ കൂട്ടുകാർക്ക് കൊടുക്കാൻ എന്റെയ കയ്യിൽ ഉള്ളതും ചുവപ്പ് മാത്രം എന്റെയ നരമ്പിലോടുന്ന ചുവന്ന രക്തം മാത്രം .....

Sunday, 11 August 2013

കൊലയാളികള്‍


തിമിര്‍ത്തു പെയ്ത മഴ
ഒടുവില്‍ ചാറി അടങ്ങുകയായി
നഗരത്തില്‍ തിരികിട്ട വീഥിയില്‍
തെരുവ് കച്ചവടക്കാരന്‍
വീണ്ടും പായ വിരിച്ചു
നന്മയുള്ള കേരളീയന്‍
സംസ്കാരസമ്പന്നനായ മലയാളി
മലര്‍ന്നു കിടന്നു മേല്പോട്ട് തുപ്പുന്നു
ആരോ വലിച്ചെറിയപെട്ട
ചെരുപ്പ് പെട്ടി
ഒരു മൂലയില്‍
സ്വല്‍പനേരം കൊണ്ട്
മാലിന്യ കൂമ്ബാരമാകുന്നു
ഇവിടെ കുളിച്ചു തള്ളിയ ഗ്ലാസ്സുകളും
ഭുജിച്ചു തള്ളിയ എച്ചില്‍ പാത്രങ്ങളും
ഭക്ഷണം കിട്ടാതെ ചത്ത പട്ടിയും
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
സുഗന്ധം പരാതിയ ചിക്കനും
മണ്ണിനോട് ചേര്‍ന്ന് കിടക്കുന്നു .
ആ ....ഹാ....
സാക്ഷര കേരളം സുന്ദര കേരളം
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ചിക്കന്‍ ഗുനിയയുടെ നേര്‍ത്ത ഞരക്കങ്ങള്‍
ടെങ്കിപനിയുടെ നിസ്സഹായ മുഖം
കാലിനടിയിലെ മണല്തരികളുര്‍ന്നിരങ്ങിയത്
നാമറിയുന്നില്ല .
ചിറകു വിടര്തിയെത്തുന്ന
ആസന്ന മൃത്വിവില്‍ കാല്‍വെപ്പുകള്‍
കുതറിയോടുന്ന
ജീവന്റെ തുടിപ്പുകള്‍
ഇവിടെ
യഥാര്‍ത്ഥ കൊലയാളികള്‍
നാമല്ലേ
ഞാനും ,നിങ്ങളും

ചാറ്റിങ്ങും ചീറ്റിങ്ങും

ഫേസ് ബുക്കിൽ ... ഇൻബൊക്സ് ചാറ്റിങ്ങും ചീറ്റിങ്ങും പതിവാണ് ... പെണ്ണുങ്ങളുടെ ഐ ഡി ഉണ്ടാക്കി പറ്റിക്കുകയും ,,അതിൽ കുറെ ആളുകൾ വീണു ഊണും ഉറക്കവും നഷ്ടപെടുന്നവരും ..... ഓരോ കമ്മ്യൂണി കെഷൻ ടെക്നോളജി വരുമ്പോയും ഉണ്ടാകുന്ന .. ചില ചീറ്റിങ്ങുകൽ ...പതിവാണ് ... അത് പോലെ തന്നെ വളരെ പരിശുദ്ധമായ പ്രണയങ്ങളും ഉണ്ടാകാറുണ്ട് .... കുറച്ചു കാലം മുന്പ് വരെ പ്രചാരതിലുണ്ടയിരുന്നത് മിസ്സ് കാൾ പ്രണയങ്ങൾ ആയിരുന്നു .......ഫേസ് ബുക്ക് പ്രണയത്തിൽ മെസ്സേജുകലനെങ്കിൽ ... മൊബൈൽ പ്രണയത്തിൽ ശബ്ദമായിരുന്നു ......... ഒരു സുഹൃത്ത് അങ്ങെനെയുള്ള ഒരു മിസ്സ് കാൾ പ്രണയത്തിൽ പെട്ടു .... രാത്രിയെന്നോ ..പകലെന്നോ .ഇല്ലാത്ത ..മിസ്സ് കാളുകൾ ...മെസ്സേജുകൾ ... മൊബൈൽ കമ്പനികളുടെ ഓഫെരുകൾ ..റിച്ചര്ജ് ....പ്രണയം .. ഇതിനെല്ലാം വഴിമാറിക്കൊടുത്തു ....... അവസാനം അവർ രണ്ടു പേരും നേരിട്ട് കാണാൻ തീരുമാനിച്ചു ,,,,, അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചു .... രണ്ടു പേരും നേരിട്ട് കണ്ടു ... തിരിച്ചു വന്ന അവനോടു ഞാൻ ചോദിച്ചു എങ്ങേനെയുണ്ട് കൊള്ളമോ എന്ന് ... അതിനു അവൻ തന്ന മറുപടി എന്നെ ഇന്നും ഓർത്ത് ചിരിപ്പിക്കാറുണ്ട് ...."." ന്റെ അളിയാ ഓള് ചായക്ക് കടി കൊണ്ട് വച്ച ഉണ്ണിയപ്പത്തിന്റെ മുഖത്ത് നോക്കാം ...ന്നാലും അവളുടെ മുഖത്ത് ഹേ ഹേ 

ഇരകൾ


എട്ടു കാലി വല വീശിയിരിക്കുന്നു ..... പാവം ഇരകൾ അതറിയുന്നില്ല ...
വലയിൽ കുരുങ്ങിയ ഇരകളെ ..അവൻ ഇറുക്കി പിടിക്കുന്നു .......
ചില ഇരകൾ അവന്റെ വലയിൽ നിന്നും ചാടി രക്ഷപ്പെടുന്നു .....
ചാടിയവർ ....വലയിൽ കുരുങ്ങാത്തവരോട് വിളിച്ചു പറയുന്നില്ല ....
നീ അതിലെ പോകരുതെന്ന് ....... വിളിച്ചു പറയുന്നവരോട് കേട്ട് നിൽക്കുന്നവൻ
ചോദിക്കുന്നു നീ എന്തിനു അത് വഴി പോയെന്നു ....എട്ടു കാലിയെ തുരത്താൻ ആരും
ശ്രമിക്കുന്നില്ല എന്നാ സത്യം മാത്രം,....... ഇവിടെ കുറ്റക്കാർ ഇരകൾ മാത്രം .......

മിസ്സ് യു ജോകേരെ


ഒരു അദ്ധ്യായന വർഷത്തിനു കൂടി തുടക്കമായി ......കളിച്ചും ചിരിച്ചും കളിപറഞ്ഞും മഴ നനഞ്ഞും കുറുമ്പ് കാട്ടിയും പുതിയ അധ്യയന വര്ഷത്തിലെത്തുന്ന എല്ലാ കുരുന്നുകള്ക്കും ആശംസകള്.......
.സ്കൂൾ തുറക്കുന്ന ദിവസമല്ലേ എന്ന് കരുതി വീട്ടിലേക്ക് ഒന്നു വിളിച്ച് നോക്കിയതാ രാവിലെ തന്നെ ...വിളിച്ചയുടനെ പതിവുപോലെ ഫോണ് എടുത്തത് അനിയത്തി ..... ഞാൻ ചോദിച്ചു നീ സ്കൂളിൽ പോയില്ലേ ..... ഉടൻ വന്നു മറുപടി എനിക്ക് ക്ലാസ്സ്തുടങ്ങിയിട്ടില്ലെന്ന് .. അവസാനം ഫോണ് വെക്കാൻ നേരം അവൾ പറയുവാ .. എനിക്ക് ചോക്ലൈറ്റ് കൊടുത്ത് വിടണമെന്ന് .. ഏത് ചോക്ലൈറ്റ് ആണെന്ന് ചോദിക്കേണ്ട താമസം ഗ്യലക്സി , സ്നികെർ .....വിളിച്ചത് പുലിവാലായല്ലോ എന്നോർത്ത് ഞാൻ ഫോണ് വച്ചു .........ഈ സൗദി അറേബ്യയിൽ വന്നതിനു ശേഷമാണ് ഞാൻ ഈ പേരൊക്കെ കേൾക്കുന്നത് തന്നെ .... ഇവരൊക്കെ ഇത് എവിടുന്ന് പഠിച്ചു .... എല്ലാ കുട്ടികൾക്കും വേണ്ടെത് ഗലക്സി ആണ് ... ഏതായാലും വാങ്ങിക്കാം എന്ന് കരുതി .. ഒരു ഷോപ്പിൽ കയറി വില ചോദിച്ചപ്പോൾ ..യാ അല്ലഹ് ....കാലിക്കറ്റ് എയർപോർട്ട് ... ഒരു മിന്നായം പോലെ ഒന്ന് മിന്നി ....ഈ പൈസ ഉണ്ടെങ്കിൽ എത്രങ്ങാനും കുബ്ബൂസ് വാങ്ങി തിന്നാം .... പറയുന്നവര്കരിയില്ലല്ലോ .... ഞാൻ ഓർക്കുകയായിരുന്നു ......എന്റെ സ്കൂൾ കാലം ... അന്ന് എറ്റവും വലിയ മിട്ടായി എക്ലൈർ ആയിരുന്നു .... ഏക്കാക്കയുടെ ഭരണികളിൽ ,, ഏറ്റവും മാർക്കറ്റ് .. ജോകെരക്കയിരുന്നു .. പിന്നെ പുളിയചാർ ..പൊടി അച്ചാർ... തെന്കുളരി ....ചകൂരുട്ടായി .....കടിച്ചാ പൊട്ടി ..അങ്ങേനെയെത്ര ........ഇപ്പോളും ഈ മിട്ടായികളും .അച്ചാറുകളും എല്ലാം ഉണ്ടോ ആവോ ...... ഇനിയെല്ലാം ഓർത്തു അയവിറക്കുക ..അല്ലാതെന്താ ലെ ..... മിസ്സ് യു ജോകേരെ ................................

ഞമ്മടെ മുഹബത്ത്

ഞമ്മൾ പത്താം ക്ലാസ്സ് പാസ്സായി പ്ലസ് ടു വിനു പോയിതുടങ്ങിയ കാലം ....ഞമ്മളെ ഖൽബിലും ഒരു മുഹബത്ത് തളിരിട്ടു ... നല്ലമോന്ജത്തി പെണ്ണ് ...ഓളെ കണ്ടപ്പോൾ തന്നെ ഞമ്മൾ ഖൽബിൽ പറഞ്ഞു ഇജ്ജ് തന്നെയാണ് ഞമ്മളെ ഹൂറി മറ്റൊരു ഹറാം പർന ചെക്കനും അന്നെ ഞമ്മൾ വിട്ടു കൊടുക്കൂല്ല .......ഞമ്മളെ ഹൃദയം ഈ പഹയത്തിക്ക് എങ്ങെനെ കയ്മാരും ... എന്നുള്ള പെരുത്ത ആലോചനയായിരുന്നു പിന്നെ ........അങ്ങേനെയാണ് ഞമ്മളെ ചങ്ങായി മുസ്തുനെ കൂടെ കൂട്ടണേ ......അവന്റെ നിരന്തര ശ്രമം കൊണ്ട് ഏകദേശം ശരിയായി .......വല്ലാതെ അലട്ടലും സല്യങ്ങലോ ഇല്ലാതെ മുൻപോട്ടു പോയിക്കൊണ്ടിരുന്ന ഞമ്മളെ മുഹബത്ത് .. ഒരു ദിവസം തലയും കുതി ബീണ് ..... എങ്ങേനെയനെന്നല്ലേ ,,ഒരു ദിവസം രാത്രി.. പഹയതിയുടെ ആർ സി ഓണര് ഞമ്മളെ പോരെല്ക്ക് ബന്ന്ക്ക്നു ....ആകെ സുയ്പ്പായി ..ഗുലുമാലായി ..ആരെക്കൊയോ മൂപരെ സമാധാനിപ്പിച്ചു വണ്ടിയും കേറ്റി വിട്ടു .......ഇതെല്ലം കഴിഞ്ഞിട്ട് ഞമ്മളെ പൊന്നാര ഉമ്മാന്റെ ചോദ്യം കേൾക്കണോ ... ഡാ അന്നെ ഇബ്ടെന്നു പുസ്തകവും ..വണ്ടികൂലിയും തന്നു ...ഇബ്ടെന്നു സ്കൂൾക്ക് പറഞ്ഞയക്കുന്നത് പഠിക്കാനാണോ .. ലവ് ലെറ്റർ എഴുതനാണോ എന്ന് ...അപ്പോൾ നമ്മള് ഉമ്മാനോട് പറഞ്ഞു കണ്ടപ്പോൾ ഒരു ഇഷ്ട്ടം തോന്നി അതുകൊണ്ടാ....അപ്പോൾ ഉമ്മ പറയാ കണ്ടപ്പോയെക്കും ഒട്ടിപിടിക്കാൻ ഇങ്ങള് രണ്ടാളും വല്ല കാന്തവുമാണോ എന്ന് ..അവസാനം ഉമ്മാന്റെ ഒരു ഉപദേശം കൂടി കിട്ടിയപ്പോൾ ഞമ്മളെ ചങ്ക് തകർന്നു പോയി ..ഉമ്മ പറയാ... പത്തു ..പതിനെഴ് കൊല്ലം ഓലെ കുട്ടിനെ പോറ്റാൻ ഒൽക്ക് കയ്യിങ്കിൽ ,,ഓലെ കുട്ടിനെ കെട്ടിച്ചയക്കാനും ഒൽക്ക് കയിയും അതിനു അന്റെ അവശ്യം ഉണ്ടാകൂല്ല .......

ആ വളവു വരെ

രണ്ടു വർഷങ്ങൾക്ക മുന്പ് ഒരു പെരുന്നാൾ ദിനം ....... എല്ലാ പെരുന്നാളിനും വൈകിട്ടുള്ള ബീച്ച് കറക്കവും കഴിഞ്ഞു ... വീട്ടിലേക്കുള്ള മടക്കയാത്ര ........ബസ്സിലാണ്..... നല്ല തിരക്ക് .....പെട്ടന്നാണ് .. ഒരു ശബ്ദം .. യാത്രക്കാരെല്ലാം ഒന്ന് ഭയന്നു ... ബസ് ചെറുതായി പാടത്തേക്കു മറിഞ്ഞതാണ് ...... ആളുകളെല്ലാം ഓടിക്കൂടി ....ഭാഗ്യത്തിന്ആർക്കും സാരമായ പരുക്കുകളില്ല ...... ....... ആളുകളുടെ ബഹളങ്ങൾ അവസാനിച്ചു .......എല്ലാം കഴിഞ്ഞപ്പോയുണ്ട് ബസ് ഡ്രൈവർ ഒരു മൂലയ്ക്ക് തലക്ക് കയ്യും കൊടുത്തു ഇരിക്കാന് .........കൂടി നിന്നവരിൽ ഒരാൾ ചോദിച്ചു എന്താടാ സംഭവിച്ചത് എന്ന് .... ഉടനെ ഡ്രൈവറുടെ മറുപടി ..ബസ് ആ വളവു വരെ ഞാൻ വിട്ടു .....വളവു കഴിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു .......

മാമ്പഴക്കാലം

മാമ്പഴ ക്കാലം .......... റോഡ് അരികിലുള്ള പഞ്ചായത്ത് മാവിലും ...അയല്വക്കങ്ങളിലെ മാവിലും കല്ലെറിയാത്തവർ എത്ര പേരുണ്ടാകും ....ആരാടാ മാവിന്മേൽ എറിയുന്നത് എന്നും ചോദിച്ച് ഓടിക്കുന്നവർ .....എന്നിട്ടുണ്ടോ നമ്മൾ എറിയതിരിക്കുന്നു ......നമ്മൾ പോയി എന്നറിഞ്ഞാൽ ഉടമ പോകും ... ഉടമ പോയി എന്ന് കണ്ടാൽ ..ഞമ്മൾ വീണ്ടും വന്നു എറിയും .....എന്നിട്ട് ..കിട്ടിയ മാങ്ങയെല്ലാം .എടുത്തു ഉപ്പും മുളകും കൂട്ടി വിശാലമായ .ഒരു തീറ്റ ............അങ്ങേനെയും ഒരു കാലം .....അങ്ങേനെയുള്ള ഒരു മാമ്പഴ ക്കാലം ...സുബൈദ താത്തയുടെ മൂവാണ്ടൻ മാവിൽ നിറയെ മാങ്ങ ... അതെങ്ങെനെ പറിക്കും മാങ്ങ കൈ കൊണ്ട് എന്തിയാൽ കിട്ടും ...പക്ഷെ എങ്ങെനെ പറിക്കും ....ഒരു ദിവസം .കൂട്ടുകാരെല്ലാം കൂടി പ്ലാൻ ചെയ്തു... ഇന്ന് രാത്രി എന്ത് വില കൊടുത്തും ആ
മാങ്ങയെല്ലാം പറിച്ചെടുക്കണം ......അങ്ങെനെ ഞങ്ങൾ മാങ്ങ പറിക്കാനുള്ള എല്ലാ തയ്യാറെടുപ്പുമായി പുറപ്പെട്ടു .....കുഞ്ഞുവാണ് നേതാവ് ...... കിണറ ടുതാണ് മാവ് ....അങ്ങെനെ മാങ്ങ പറിക്കൽ പുരോഗമിക്കുമ്പോൾ ..പെട്ടെന്ന് കുഞ്ഞുവിന്റെ കാല് തട്ടി ..അവിടെ ഉണ്ടായിരുന്ന ബക്കറ്റ് മറിഞ്ഞു ശബ്ദമുണ്ടായി ......അപ്പോൾ കുഞ്ഞു ...." ആരാ ഈ ബക്കറ്റ് ഇവിടെ കൊണ്ട് വച്ചത് " എന്നും പറഞ്ഞു വീടിന്റെ ചുമരിൻ ഒരറ്റ ഏറായിരുന്നു ......ദാ തെളിയുന്നു വീടിനു ചുറ്റും ലൈറ്റ് .........പറിച്ച മാങ്ങ അവിടെയിട്ടിട്ടു ഒരോട്ടം ഓടിക്കണ് അന്ന് .........നിങ്ങളിൽ എത്ര പേർ ഓടിയിട്ടുണ്ട് .......ഇങ്ങനെ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ...