Tuesday, 18 March 2014

ഒരു പ്രണയ ലേഖനം


*************************************
ഒരു മരുഭൂമി പോലെ വരണ്ടു കിടക്കുകയായിരുന്നു എന്റെ മനസ്സ് ,,,, കാലം തെറ്റി പെയ്ത മഴ പോലെ എന്റെ മനസ്സിലേക്ക് ഒരു കുളിര്‍ തെന്നലായി നീ വന്നത് എന്നാണു എനിക്കറിയല്ല ,,, പക്ഷെ നിന്റെ സാനിധ്യത്തില്‍ എന്റെ ഹൃദയം എവിടെയോ പറന്നു നടക്കുന്ന പോലെ നിന്റെ ചിരി ,,സംസാരം ഒക്കെ എന്നില്‍ കുളിര് പരത്തുന്നു ,, എന്റെ മനസ്സില്‍ ആദ്യമായി തോന്നിയ ഒരു വികാരം ,, അത് എങ്ങനെ ഞാന്‍ നിന്നോട് തുറന്നു പറയും ,,, നിന്റെ അടുത്ത് എത്തുമ്പോള്‍ എനികത്തു പറയാന്‍ പറ്റുന്നില്ല ... ഒരുപാട് തവണ ഞാന്‍ അത് പറയാന്‍ ശ്രമിച്ചു പക്ഷെ എന്തോ നിന്റെ അടുത്ത് എത്തുമ്പോള്‍ എനിക്കെന്തോ ,, ചിലപ്പോള്‍ അത് നീ നിരസിച്ചാല്‍ , അത് ഒരിക്കലും എനിക്ക് സഹിക്കാന്‍ പറ്റിയെന്നു വരില്ല ,, ചിലപ്പോള്‍ അതോടെ നിന്റെ സാനിധ്യം എനിക്ക് നഷ്ടപെട്ടാലോ എന്നാ പേടി കൊണ്ടാകും ,,, മനസ്സ് തുളുമ്പി നില്ക്കു ന്ന സ്നേഹമാണ് എന്റെ ഉള്ളില്‍ നിന്നോട് ,, ഞാന്‍ കണ്ട സ്നേഹത്തിന്റെ പ്രതിബിംബം ആണ് നീ ,,,, രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉറങ്ങാതെ നിലാവിനെ നോക്കുമ്പോള്‍ അവിടെ ഞാന്‍ കാണുന്നു നിന്റെ മുഖം ,, കാണാതെ കാണുന്നു ഞാന്‍ നിന്നെ,, കേള്ക്കാ തെ കേള്ക്കു്ന്നു ഞാന്‍ നിന്റെ സ്വരം ,,, എന്റെ ഹൃദയത്തിന്റെ പവിഴ മുത്തായി നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു കഴിഞ്ഞു ,,, എന്റെ സ്നേഹത്തെ നിന്റെ മുന്നില്‍ തുറന്നു വെയ്ക്കുമ്പോള്‍ എനിക്ക് തരാന്‍ എന്നും കൈവിടാതെ എന്റെ ജീവിതയാത്രയില്‍ നീ ഉണ്ടാകും എന്നാ ഉറപ്പു മാത്രം ,,, എന്ന് എപ്പോഴും നിന്റെതുമാത്രമായ നിന്റെ മാത്രം

No comments:

Post a Comment